ചൂതാട്ടക്കാരനായ ഡാൻ മിൽനറുടെ കഥയാണ് സിനിമ പറയുന്നത്. ഒരിക്കൽ അദ്ദേഹത്തിന് ദുരൂഹമായ ഒരു ജോലി ലഭിക്കുന്നു. ഉടൻ പണം ലഭിക്കും എന്നുള്ള വാഗ്ദാനം മൂലം അയാൾ ജോലി ആ സ്വീകരിക്കുന്നു. ഏറ്റെടുത്തതിനുശേഷമാണ് ജോലിയുടെ ദുരൂഹമായ സ്വഭാവം മിൽനെർ മനസ്സിലാക്കിയത്. സമ്പന്നനായ ഒരു അമേരിക്കയിലെ വ്യവസായിയെ ആൾമാറാട്ടം ചെയ്യുന്ന ജോലി. ജോലിയുടെ ഭാഗമായി മിൽനർ നേരെ പോയത് മെക്‌സിക്കോ തീരത്തുള്ള ഒരു ആഡംബര റിസോർട്ടിലേക്കാണ്.
അവിടെ അയാൾ അവിടെ റിസോർട്ടിലെ അതിഥി കൂടിയായ സുന്ദരിയായ ലെനോർ ബ്രെന്റിനെ കണ്ടുമുട്ടുന്നു. അവർ തമ്മിൽ കാണുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ നിക്ക് ഫെരാരോ എന്ന അപകടകാരിയായ ഗുണ്ടയുടെ വരവ് അവരുടെ ആ പ്രണയനിമിഷത്തെ തടസപ്പെടുത്തി.
ഫെരാരോ ഒരു കവർച്ച ആസൂത്രണം ചെയ്യുന്നു, അത് നടപ്പിലാക്കാൻ മിൽനറുടെ സഹായം ആവശ്യമാണ്. തന്റെ ജീവൻ അപകടത്തിലാണെന്ന് മിൽനർ മനസ്സിലാക്കി. ഗുണ്ടാസംഘങ്ങളെ മറികടക്കാനും തന്നെയും ലെനോറിനെയും സംരക്ഷിക്കാനും മിൽനെർക്ക് ഒരു വഴി കണ്ടെത്തണം. തുടർന്ന് കാണുക. എല്ലാവരും സിനിമ കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments