Search This Blog

Saturday, February 4, 2023

thumbnail

Argentina 1985

2023ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാറിന് അർജൻറീനയിൽ നിന്നും നോമിനേറ്റ് ചെയ്ത സിനിമയാണ് 𝐀𝐑𝐆𝐄𝐍𝐓𝐈𝐍𝐀, 1985. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണിത്.Trial of the Juntas എന്ന പേരിൽ അറിയപ്പെട്ട ഒരു കോടതി വിചാരണയുടെ കഥയാണ് സിനിമയിൽ പറയുന്നത്. 
1983 വരെ നീണ്ടുനിന്ന പട്ടാള ഭരണത്തിനെതിരെ അർജൻറീനയിൽ ജനാധിപത്യരീതിയിൽ നടന്ന ഒരേയൊരു വിചാരണയാണിത്. വിചാരണ നേടുന്നവരിൽ പലരും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ. അവർക്കെതിരെ കോടതിയിൽ കേസ് വാദിക്കാൻ രാജ്യത്തെ പ്രമുഖ അഭിഭാഷകർ മടിക്കുന്നു. പബ്ലിക് പ്രോസിക്യൂട്ടറായ ജൂലിയോ സ്ട്രാസെര ഒറ്റയ്ക്കാണ്.
ഇത്തവണ പ്രതികൾ രക്ഷപ്പെട്ടു പോയാൽ പിന്നീട് ഒരിക്കലും അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ സാധ്യമല്ല. തുടർന്ന് കാണുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments