ഇനി കഥയിലേക്ക് വരാം. അക്കാദമിയിൽ, ഫ്രൈ എന്ന് പേരുള്ള ഒരു കേഡറ്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിനായി അധികൃതർ വിരമിച്ച ഒരു ടീമിനെ നിയോഗിച്ചു. അയാളാണ് ബെയ്ൽ അവതരിപ്പിച്ച അഗസ്റ്റസ് ലാൻഡർ എന്ന കഥാപാത്രം. ഭാര്യ മരിച്ചുപോയി പോയതിനുശേഷം ഒറ്റയ്ക്കാണ് അയാളുടെ താമസം. പ്രായപൂർത്തിയാകാത്ത ലാൻഡറുടെ മകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വീടുവിട്ടു പോയത്. എഡ്ഗർ അലൻ പോ, എന്ന ഒരു കേഡറ്റ് അന്വേഷിക്കാൻ അയാൾക്കൊപ്പമുണ്ട്.
ലൂയിസ് ബയാർഡിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. പരിമിതമായ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച്, കുറച്ച് ആളുകളെ മാത്രം സംശയത്തിൻ്റെ മുൾമുനയിൽ നിർത്തി വളരെ മികച്ച രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments