Search This Blog

Friday, January 20, 2023

thumbnail

The Nightshifter (2018)

ഡെന്നിസൺ റമാൽഹോ സംവിധാനം ചെയ്ത എല്ലാവരെയും പേടിപ്പിക്കുന്ന ഒരു കിടിലൻ ബ്രസീലിയൻ ഹൊറർ സിനിമയാണ് THE NIGHT SHIFTER. പല രീതിയിൽ ഈ സിനിമ പ്രേക്ഷകരെ പേടിപ്പിക്കും. റേഡിയോയിൽ നിന്നുള്ള ഒരു ശബ്ദം പോലും പ്രേക്ഷകരിൽ ഭയം തോന്നിപ്പിക്കും.
ഇനി കഥയിലേക്ക് വരാം. ബ്രസീലിയൻ നഗരത്തിൽ ഒരു മോർട്ടിഷ്യനായി ജോലി ചെയ്യുന്ന സ്റ്റെനിയോ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. മോർച്ചറിയിൽ പല സമയങ്ങളിലും ദീർഘനേരം അയാൾക്ക് ജോലി ചെയ്യേണ്ടതായി വരാറുണ്ട്. മോർച്ചറിയിലേക്ക് നിരന്തരം പ്രവേശിക്കുന്ന ശരീരങ്ങളുടെ ശവശരീരങ്ങളാണ് അയാളുടെ കൂട്ടുകാർ. അയാൾക്കൊരു പ്രത്യേക കഴിവുണ്ട് സ്റ്റെനിയോ ശവശരീരങ്ങളോട് സംസാരിക്കുകയും അവർ തിരിച്ചു സംസാരിക്കുകയും ചെയ്യും. ഒരു ദിവസം ഗുണ്ടാ സംഘത്തിൽ പെട്ട ഒരാളുടെ ശവശരീരം സ്റ്റെനിയോയുടെ മോർച്ചറിയിൽ എത്തി. ആ ശവശരീരം സ്റ്റെനിയോയോട് വെളിപ്പെടുത്തിയ രഹസ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പ്രണയത്തേക്കാൾ കൂടുതൽ വെറുപ്പ് നിറഞ്ഞ ദാമ്പത്യത്തിൽ, തന്റെ ഭാര്യ ഒഡെറ്റെ തങ്ങളുടെ ബന്ധത്തെ ഒറ്റിക്കൊടുത്തുവെന്ന വെളിപ്പെടുത്തൽ. ഭാര്യയെ ഒരു പാഠം പഠിപ്പിക്കാൻ മരിച്ചവരോട് സംസാരിക്കാനുള്ള ഉള്ള ഈ കഴിവ് സ്റ്റെനിയോ ഉപയോഗിക്കുന്നു. ഭാര്യയുടെ കാമുകനെ കൊല്ലാൻ അയാൾ കുറ്റവാളികളെ ഏർപ്പാടാക്കുന്നു.
തുടക്കത്തിൽ സൂപ്പർനാച്ചുറൽ സിനിമ എന്നു തോന്നിപ്പിക്കുകയും പിന്നീട് വയലൻസ് ഹൊറർ മൂഡിലേക്ക് സിനിമ പെട്ടെന്നാണ് രൂപാന്തരപ്പെടുന്നത്. ഛിന്നഭിന്നമായ ശരീരങ്ങളും, അവയവങ്ങളും, തൊലിയുടെ ശബ്‌ദവും, എല്ലുകൾ മുറിയുന്നതും ഒക്കെ കാണുന്ന പ്രേക്ഷകരെ പേടിപ്പിക്കും. ഹൊറർ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെട്ടവർ ഉറപ്പായും ഈ സിനിമ കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments