അതിനായി 20 വർഷത്തോളം ആളില്ലാ പേടകങ്ങളിൽ ചൊവ്വയിൽ വളരാൻ ബയോ എഞ്ചിനീയറിംഗ് ചെയ്ത ആൽഗകളെ അവിടേക്ക് അയച്ചുകൊണ്ടിരുന്നു. ഈ ആൽഗകളെ കൊണ്ട് ചൊവ്വയിൽ മനുഷ്യർക്ക് ശ്വസിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ദൗത്യം. എന്നാൽ ഒരു ദിവസം പെട്ടെന്ന് ചൊവ്വയിൽ ഓക്‌സിജന്റെ അളവ് കുറയാൻ തുടങ്ങി.
എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ചൊവ്വയിലേക്ക് ആദ്യത്തെ മനുഷ്യദൗത്യം അയക്കാൻ ശാസ്ത്രജ്ഞർ തീരുമാനിക്കുന്നു. ഇതിനായി എല്ലാ രാജ്യങ്ങളും തങ്ങളുടെ വിഭവങ്ങൾ ഒരുമിച്ച് ചേർത്തത് മാർസ് വൺ എന്ന ബഹിരാകാശപേടകം നിർമ്മിക്കുന്നു. ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വിക്ഷേപിക്കാൻ കഴിയാത്തത്ര വലിയ സ്പേഷിപ്പാണ്.
അതിനാൽ ഭൂമിയിൽ നിന്ന് റോക്കറ്റ് ഉപയോഗിച്ചാണ് ആളുകളെ മാർസ് വൺ ൽ എത്തിച്ചത്. ആറ് മാസത്തെ ദൗത്യമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ചൊവ്വയിൽ എത്തിയ അവരെ മറ്റൊരു ജീവവർഗ്ഗം കാത്തിരിപ്പുണ്ടായിരുന്നു തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments