Search This Blog

Saturday, January 21, 2023

thumbnail

MEGAN (2023)

2023 പുറത്തിറങ്ങിയ ഒരു കിടിലൻ സയൻസ് ഫിക്ഷൻ ഹൊറർ സിനിമയാണ് Megan. ഫ്യൂച്ചറിൽ ആണ് കഥ നടക്കുന്നത്. റോബോട്ടിക് കളിപ്പാട്ടങ്ങൾ വളരെ പുരോഗമിച്ച സമയം. കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാനും അവരുമായി ആശയവിനിമയം നടത്താനും കളി റോബോട്ട് കളിപ്പാട്ടങ്ങൾ സുലഭമായ കാലം. 
സിനിമ തുടങ്ങുന്നതുതന്നെ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കാറ്റി എന്ന കൊച്ചു പെൺകുട്ടിയിയെ കാണിച്ചുകൊണ്ടാണ്. അവർക്കൊരു കാറപകടം സംഭവിക്കുകയും. പെൺകുട്ടിയുടെ മാതാപിതാക്കൾ സ്പോട്ടിൽ മരിച്ചുപോയി. എന്നാൽ പെൺകുട്ടി എങ്ങനെയോ രക്ഷപ്പെട്ടു. പിന്നീട് കുട്ടികൾക്കായി റോബോട്ടിക് കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കമ്പനിയിലെ ജോലിക്കാരിയായ ജെമ്മയെയാണ് പരിചയപ്പെടുത്തുന്നത്. 
അപകടം സംഭവിച്ച പെൺകുട്ടി കാറ്റിയുടെ ആൻറിയാണ് ജെമ്മ. ഭാഗ്യവശാൽ, ആഴ്ചകൾ നീണ്ട ചികിത്സയ്ക്ക് ശേഷം, കാറ്റി സുഖപ്പെടുകയും ജെമ്മ ആ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കാറ്റിക്ക് കൂട്ടായി ജന്മ ജോലി ചെയ്യുന്ന കമ്പനിയിലെ ഏറ്റവും മികച്ച റോബോട്ട് ആയ മേഗൻ എന്ന റോബോട്ടിനെയും ചുമതപ്പെടുത്തി. സ്വയം മെച്ചപ്പെടുത്താനും പൊരുത്തപ്പെടാനും രൂപകൽപ്പന ചെയ്ത റോബോട്ടായിരുന്നു മേഗൻ. M3GAN കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങുകയും കാഡിക്ക് ഭീഷണിയായി അവൾ കരുതുന്ന എന്തും നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തുടർന്ന് കാണുക. 
വളരെ രസകരമായ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും കാണാൻ പറ്റിയ ഒരു കിടിലൻ സിനിമയാണിത്. M3GAN-ൽ ട്വിസ്റ്റുകളൊന്നുമില്ല. നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിലാണ് സിനിമയുടെ കഥ പോകുന്നത്. സിനിമയിലെ ജെമ്മയെ അവതരിപ്പിക്കുന്ന ആലിസൺ വില്യംസ് മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. സിനിമയുടെ ലിങ്ക് വേണ്ടവർ ഇൻബോക്സിൽ മെസ്സേജ് അയക്കുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments