Search This Blog

Sunday, January 8, 2023

thumbnail

The Lair (2022)

2017 ലാണ് സിനിമയ്ക്ക് ആസ്പദമായ കഥ നടക്കുന്നത്. ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് പൈലറ്റ് ലെഫ്റ്റനന്റ് കേറ്റ് സിൻക്ലെയർ അഫ്ഗാനിസ്ഥാനിൽ തീവ്രവാദികളുടെ വെടിയേറ്റ് വീഴുന്നു. 
അവിടെ ഉപേക്ഷിക്കപ്പെട്ട ഭൂഗർഭ ബങ്കറിൽ അഭയം തേടിയ കേറ്റ് അവിടെ കണ്ടകാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സോവിയറ്റ് യൂണിയൻറെ കാലത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു റഷ്യൻ ബങ്കറായിരുന്നു അത്. അതും മാരകമായ മനുഷ്യനിർമിത ജൈവായുധങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന ബങ്കർ. 
മനുഷ്യരുടെയും അന്യഗ്രഹജീവികളുടെയും ഡിഎൻഎ സംയോജിപ്പിച്ച് നിരവധി പരീക്ഷണങ്ങൾ മനുഷ്യരുടെമേൽ അവിടെ നടത്തിയിരുന്നു. താൻ കണ്ടെത്തിയ ബങ്കറിനെപറ്റി കേറ്റ് തന്നെ അവിടെനിന്നും രക്ഷിച്ച അമേരിക്കൻ സൈനികരോട് ധരിപ്പിച്ചു. 
തുടർന്ന് കേറ്റിൻ്റെ സഹായത്തോടെ അമേരിക്കൻ സൈനികർ ബങ്കർ പരിശോധിക്കാൻ തീരുമാനിക്കുന്നു. തുടർന്ന് കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments