Search This Blog

Thursday, January 12, 2023

thumbnail

ivanna (2022)

ഒരു ഇൻഡൊനീഷ്യൻ ഹൊറർ സിനിമ പരിചയപ്പെടാം. 1943-ൽ ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തിലാണ് നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധമാണ് പശ്ചാത്തലം. 
ജാപ്പനീസ് സൈനികർ ഡച്ചുകാരെയും ഇന്തോനേഷ്യക്കാരെയും ക്രൂരമായി കൊലപ്പെടുത്തുന്നു. ജാപ്പനീസ് സൈനികരുടെ തടവിൽ നിന്ന് എങ്ങനെയോ രക്ഷപ്പെടുന്ന ഇവന്ന എന്ന ഡച്ച് പെൺകുട്ടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. 
തുടർന്ന് സിനിമയുടെ കാലഘട്ടം 1993 ലേക്ക് മാറുന്നു. അംബറും അവളുടെ ഇളയ സഹോദരൻ - ഡിക്കയും ബസിൽ അവരുടെ തറവാട്ടിലേക്ക് പോകുന്നതാണ് അടുത്ത സീൻ. എന്നാൽ അവർ പ്രതീക്ഷിക്കാത്ത ചില രഹസ്യങ്ങൾ ആ തറവാടിനുണ്ടായിരുന്നു. 
ആ തറവാട് 1943 ൽ ഇവന്ന എന്ന ഡച്ച് പെൺകുട്ടിയെയും കൂട്ടരെയും തടവിൽ പാർപ്പിച്ച സ്ഥലമായിരുന്നു. തുടർന്ന് കാണുക. ജംപ് സ്കെയർ സീനുകൾ ഉള്ള ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments