Search This Blog

Tuesday, January 3, 2023

thumbnail

Good luck chunk (2017)

ഒരു കിടിലൻ കോമഡി ഡ്രാമ സിനിമ പപ്പാ പരിചയപ്പെടാം. നമ്മുടെ കഥാനായകൻ ഒരു ദന്തഡോക്ടറാണ്. 
പുള്ളിക്കൊരു പ്രത്യേകതയുണ്ട്. ഒരുപാട് കാമുകിമാർ പുള്ളിയുടെ ജീവിതത്തിൽ വന്നു പോകുന്നുണ്ട്. എന്നാൽ അവർക്കെല്ലാം മിനിമം ഒരാഴ്ചക്കകം മറ്റൊരു കാമുകനെ ലഭിക്കും. ചുരുക്കി പറഞ്ഞാൽ ഒരു ശാപം പിടിച്ച ജീവിതം. ജീവിതത്തിൽ ഒരിക്കലും ഒരു ഭാര്യയെ ലഭിക്കില്ല എന്നുള്ള അവസ്ഥ. 
പുള്ളിയുടെ ഈ രാശി കാരണം പുള്ളിയുമായി ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ ക്യു നിൽക്കുവാണ്. എന്നാൽ ഒരു ബന്ധവും അധികനാൾ നീണ്ടുനിൽക്കുന്നില്ല. അങ്ങനെയിരിക്കെ, നമ്മുടെ കഥാനായകൻ ഒരു ആനിമൽ പാർക്കിൽ ജോലി ചെയ്യുന്ന കാം വെക്സ്ലർ എന്ന യുവതിയെ കണ്ടുമുട്ടുന്നു. 
എന്നാൽ ഈ കണ്ടുമുട്ടൽ അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.

Subscribe by Email

Follow Updates Articles from This Blog via Email

No Comments