കാണാനുള്ളിൽ ഒരു വലിയ ഗ്ലാസ് ഹൗസ് അയാൾ കാണാനിടയാകുന്നു. അതിക്രമിച്ച കടക്കരുത് എന്നുള്ള ഒരു സുരക്ഷാ ബോർഡും അതിനു മുൻപിലുണ്ട്. ഒരു ഒറ്റപ്പെട്ട കുടുംബമാണ് ആ ഗ്ലാസ്ഹൗസിൽ താമസിക്കുന്നത്. അമ്മയും മക്കളും അടങ്ങുന്ന ഒരു ചെറിയ കുടുംബം. പുറത്തിറങ്ങാത്ത ആ കുടുംബത്തിൻറെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആ ഗ്ലാസ് ഹൗസിലുണ്ട്. അതിൽ ഭക്ഷണത്തിനും ശുദ്ധവായുവിനും സ്വന്തമായി പച്ചക്കറികൾ വളർത്തുന്നതും വരെ സൗകര്യങ്ങളുണ്ട്.
അവിടേക്കാണ് ഈ അജ്ഞാതൻ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതിനിടെ അയാൾ ഗ്ലാസ്ഹൗസിലെ ഒരു യുവതിയുടെ വെടിയേറ്റ് വീഴുകയും, മുറിവേറ്റ അയാളെ ആ യുവതി ഗ്ലാസ്ഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.
എന്നാൽ അതുവരെ വളരെ സമാധാനത്തോടെ ഗ്ലാസ്ഹൗസിൽ കഴിഞ്ഞ ആ കുടുംബത്തിലേക്ക് ഒരു അജ്ഞാതൻറെ കടന്നുവരവ് വൻ പ്രത്യാഘാതങ്ങലാണ് ഉണ്ടാക്കിയത്. തുടർന്ന് കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments