ഒരു ഫ്രഞ്ച് റൊമാൻറിക് സിനിമ പരിചയപ്പെടാം. അലക്സാണ്ടർ എന്ന ഫ്രഞ്ച് യുവാവാണ് നമ്മുടെ നായകൻ. അയാൾ തന്റെ അയൽവാസിയുടെ മുറിയിലേക്ക് എത്തിനോക്കാൻ ശ്രമിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.
വീടിനു തൊട്ടടുത്ത് താമസിക്കുന്ന യുവതിയുമായി അടക്കാൻ അയാൾ പല വഴികളും നോക്കുന്നു. അവസാനം അലക്സാണ്ടർ ഉഗ്രനൊരു പദ്ധതിയുമായി മുമ്പോട്ട് വരുന്നു. ഒരു അവധിക്കാലത്ത് അയൽവാസി വീട്ടിലില്ലാത്ത സമയത്ത് അലക്സാണ്ടർ അവരുടെ റൂമിന്റെ ഭിത്തിമാറ്റി ഒരു ടു മിറർ സ്ഥാപിക്കുന്നു.
അയൽവാസിയുടെ റൂമിൽ നിന്നും നോക്കിയാൽ സാധാരണ ഒരു കണ്ണാടി പോലെ തോന്നിക്കുകയും അലക്സാണ്ടറിന്റെ റൂമിൽ നിന്നും നോക്കിയാൽ മറുവശം കാണാവുന്ന ഒരു ഗ്ലാസ് പോലെ പ്രവർത്തിക്കുന്ന ഒരു അത്ഭുത കണ്ണാടി. അയൽക്കാരി അവധി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പുതിയ കണ്ണാടി കാണുകയും അത് ഭൂവുടമ സ്ഥാപിച്ചതാകുമെന്ന് വിചാരിച്ചു.
താൻ നിരന്തരം ചാരപ്പണി ചെയ്യപ്പെടുന്നു എന്ന വസ്തുത അറിയാതെ അയൽവാസി തൻ്റെ പതിവ് ദിനചര്യകൾ തുടർന്നുകൊണ്ടേയിരുന്നു. തുടർന്ന് കാണുക.
സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments