Search This Blog

Wednesday, January 18, 2023

thumbnail

Even Lambs Have Teeth (2015)

ഒരു കിടിലൻ ഹൊറർ ത്രില്ലർ സിനിമ പരിചയപ്പെടാം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കളായ സ്ലോണും കാറ്റിയും ഒരു ഓർഗാനിക് ഫാം വിസിറ്റ് ചെയ്യാൻ തീരുമാനിച്ചു. 
കൂട്ടിന് എഫ്ബിഐ ഏജന്റ് ആയ അമ്മാവനും ഒപ്പം ഉണ്ട്. ഫാമിൽ അവരെ വിടുന്നതിന് മുമ്പ്, അമ്മാവൻ,അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ടെക്സ്റ്റ് ചെയ്യാൻ സീക്രട്ട് കോഡും അവർക്ക് നൽകി. അവർ ഒരു റെസ്റ്റോറന്റിൽ ബസ് കാത്തുനിൽക്കുമ്പോൾ, രണ്ടു യുവാക്കൾ വന്ന് അവരെ ഫാമിൽ വിടാമെന്ന് വാഗ്ദാനം ചെയ്തു. യുവാക്കൾ അവരെ ഫാമിലി ഇറക്കിയില്ല, പകരം അവിടെയുള്ള പ്രാദേശിക റെസ്റ്റോറന്റിൽ വണ്ടി നിർത്തി. 
അവിടെ ആ യുവാക്കളുടെ അമ്മ അവർക്ക് ചായയും വിചിത്രമായ രുചിയുള്ള പൈയും നൽകി. അത് കഴിച്ചു മയങ്ങിയ പെൺകുട്ടികൾ ഉറക്കമുണർന്നപ്പോൾ അവർ ഒരു കണ്ടെയ്നറിലായിരുന്നു. അവരെ സൈക്കോളുകൾ തട്ടിക്കൊണ്ടുപോയിരിക്കുന്നു. തുടർന്ന് കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments