അജ്ഞാതമായ ഒരു വൈറൽ പകർച്ചവ്യാധി ഫിലിപ്പൈൻസിനെ കീഴടക്കിയതായി അറിയിക്കുന്നു ഒരു വാർത്തയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു മെഡിക്കൽ ക്യാമ്പസിലെ വിദ്യാർത്ഥിയും അവളുടെ സുഹൃത്തുക്കളും പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരു മരണത്തെ അഭിമുഖീകരിക്കുന്നു.
എന്നാൽ എല്ലാവരും ഞെട്ടിച്ചുകൊണ്ട് രോഗി മരണത്തിൽ നിന്ന് തിരിച്ചെത്തുകയും ക്യാമ്പസിലെ ആളുകളെ ആക്രമിക്കുകയും ചെയ്തു. അതേ ഫിലിപ്പൈൻസിനെ കീഴടക്കിയ മാരകമായ വൈറസ് ബാധിക്കുന്ന ആളുകൾ സോമ്പികളായി മാറിയിരിക്കുന്നു. ഇത് മൂലം മെഡിക്കൽ സ്കൂൾ വിദ്യാർത്ഥികളെ ഉള്ളിലാക്കി കമ്പ്ലീറ്റ് ലോക്ക്ഡൗൺ ചെയ്യുന്നു. പിന്നീട് സ്കൂളിൽ നടക്കുന്ന സംഭവവികാസങ്ങൾ അണ് സിനിമയുടെ കഥ രസകരമായ ചില ട്വിസ്റ്റുകളും സിനിമയിലുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ പോലും പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട് കഥാകൃത്ത് കൊലപ്പെടുത്തുന്നുണ്ട്.
സിനിമയിൽ അഭിനയിച്ചവരെല്ലാം നല്ല അഭിനയമാണ് കാഴ്ചവച്ചത്. സോമ്പി ഹൊറർ സിനിമകൾ ഇഷ്ടമുള്ളവർ ഉറപ്പായും കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments