Search This Blog

Sunday, January 22, 2023

thumbnail

All Quiet on the Western Front (2022)

2022 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച യുദ്ധ സിനിമ ഏതെന്ന്  ചോദിച്ചാൽ അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ all quiet on the Western Front. അത്രയ്ക്ക് മനോഹരമായിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്.  1990കളുടെ തുടക്കത്തിൽ നടന്ന ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമ്മനിയിയിലെയും അവിടത്തെ യുവ പട്ടാളക്കാരുടെ നിഷ്കളങ്കതയും നമുക്ക് സിനിമയിലെ ഓരോ ഫ്രെയിമിലും കാണാൻ കഴിയും. 

കൂടുതൽ ഇതുപോലുള്ള സിനിമകൾ പരിചയപ്പെടാനും എൻറെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

യുവാക്കളായ പട്ടാളക്കാർ അനുഭവിച്ച കഷ്ടപ്പാടുകളും അവർക്കറിയാവുന്ന ലോകം എന്നെന്നേക്കുമായി ഇല്ലാതാവുമ്പോൾ വർക്കുണ്ടാകുന്ന വിഷമവും എല്ലാം സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. രണ്ടാം ലോകമഹായുദ്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നാം ലോകമഹായുദ്ധം എത്ര ഭയാനകമാണെന്ന് ഈ സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകനു മനസ്സിലാവും. ഒന്നാം ലോകമഹായുദ്ധകാലത്ത് പിറവിയെടുത്ത കണ്ടുപിടുത്തങ്ങളുടെയും യന്ത്രസാമഗ്രികളുടെയും കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ ഓരോ ഫ്രെയിമിലും ഉൾപ്പെടുത്തിയിട്ടുള്ള detailing വളരെ മികച്ചതാണ്.  ഛായാഗ്രഹണവും സൗണ്ട് ട്രാക്കും ചേർന്നുള്ള ആ വൈവിധ്യം പ്രേക്ഷകൻ്റെ കാഴ്ചാനുഭവത്തെ അടുത്ത തലത്തിലേക്കാണ് കൊണ്ടുപോകുന്നത്. 

കൂടുതൽ ഇതുപോലുള്ള സിനിമകൾ പരിചയപ്പെടാനും എൻറെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

അവസാനമായി ഇതൊരു ജർമ്മനിയിൽ നിർമ്മിച്ച സിനിമയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്രയ്ക്ക് മികച്ചതാണ് ഈ സിനിമയിലെ ഓരോ ഫ്രെയിമും


Subscribe by Email

Follow Updates Articles from This Blog via Email

No Comments