Search This Blog

Saturday, January 14, 2023

thumbnail

A Good Woman Is Hard to Find (2019)

സാറാ കോളിൻസാണ് സിനിമയിലെ നായിക. ഈ അടുത്താണ് അവരുടെ ഭർത്താവ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ബെൻ, ലൂസി എന്നീ രണ്ട് കുട്ടികളുമുണ്ട്. 
ബെൻ തന്റെ പിതാവിനെ അവരുടെ എസ്റ്റേറ്റിൽ നടുറോഡിൽ കത്തികൊണ്ട് കൊല്ലുന്നത് കണ്ട ദിവസം മുതൽ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല. കൊലയാളിയെ പിടികൂടാൻ പോലീസ് ഒന്നു ശ്രമിച്ചിട്ട് പോലുമില്ല, അയാളുടെ മരണം കള്ളന്മാർ തമ്മിലുള്ള തർക്കത്തിൽ കൊല്ലപ്പെട്ടതായി പോലീസ് ചിത്രീകരിച്ചു. 
ഒരു ദിവസം ഡ്രഗ് ഡീലർ ടിറ്റോ പോലീസുകാരിൽ നിന്നുള്ള ഓട്ടത്തിനിടെ സാറയുടെ ഫ്‌ളാറ്റിൽ കയറി, അവിടെ മോഷ്ടിച്ച മയക്കുമരുന്ന് സൂക്ഷിക്കാൻ തീരുമാനിക്കുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ സാറ പകച്ചുനിൽക്കുന്ന സമയം. 
തന്റെ ഭർത്താവിന് എന്ത് സംഭവിച്ചിരിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ടിറ്റോയിൽ നിന്നും കണ്ടുപിടിക്കാം എന്ന് സാറ തീരുമാനിക്കുന്നു. തുടർന്ന് കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments