Search This Blog

Monday, December 26, 2022

thumbnail

The Woman in the House Across the Street From the Girl in the Window (2022)

2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ വെബ് ത്രില്ലർ സീരീസ് പരിചയപ്പെടാം. തന്റെ ചെറിയ മകളുടെ മരണത്തിൽ ദുഃഖിതയായ ഭർത്താവുമായി അകന്നു കഴിയുകയാണ്. 
കുടെ ചെറിയ മദ്യപാനശീലവുമുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം, നീൽ എന്ന ഒരു അപരിചിതനും അയാളുടെ ഇളയ മകളും അന്നയുടെ വീടിന് എതിർവശത്തുള്ള വീട്ടിലേക്ക് മാറുന്നു. ഒരു ദിവസം രാവിലെ ഒരു സായാഹ്നത്തിൽ, ജനാലയിലൂടെ പുറത്തേക്ക് നോക്കിയ അന്ന ആ കാഴ്ച കണ്ടു ഞെട്ടി, അയൽവാസിയുടെ ജനാലക്കരികിൽ തൊണ്ടയിൽ രക്തസ്രാവംബ്കൊണ്ട് ശ്വാസം മുട്ടുന്ന ഒരു സ്ത്രീയെ അന്ന കാണുന്നു. 
ഉടൻ തന്നെ അന്ന പോലീസുകാരെ വിളിച്ചു. എന്നാൽ അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മൃതദേഹം പോലീസിന് മൃതദേഹം കണ്ടെത്താനായില്ല. അതൊരു ഹാലൂസിനേഷൻ ആയിരുന്നുവെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പോലീസ് സ്ഥിതീകരിക്കുന്നു. നീലിന്റെ വീട്ടിൽ അപകടത്തിൽപ്പെട്ട ഒരു സ്ത്രീയെ കണ്ടുവെന്ന് അന്നയെക്ക് ഉറപ്പുണ്ട്. 
പക്ഷേ അവളെ ആര് വിശ്വസിക്കും? എല്ലാത്തിനുമുപരി, അന്ന അമിതമായി മദ്യം കുടിക്കുന്നതിനാൽ പോലീസ് അവരുടെ വാക്കുകൾക്ക് വിലകൊടുത്തില്ല. തുടർന്ന് കാണുക. സീരിസ് കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments