Search This Blog

Thursday, December 29, 2022

thumbnail

Lai Maison (2022)

ഫ്രാൻസിലെ ബെസ്റ്റ് സെല്ലറായ ഒരു നോവലിന്റെ പുനരാവിഷ്കാരമാണ് ഈ ഫ്രഞ്ച് സിനിമ. 27 കാരിയായ നോവലിസ്റ്റ് എമ്മയെ കേന്ദ്രീകരിച്ചാണ് കഥ മുമ്പോട്ട് പോകുന്നത്. 
ലൈംഗികത്തൊഴിലാളികളുടെ ലോകത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ തയ്യാറെടുക്കുകയാണ് എമ്മ. നേരിട്ട് അവരോട് അവരുടെ ജീവിത രീതികളെ കുറിച്ച് വല്ല കാര്യങ്ങൾ അന്വേഷിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അവരുടെ ജീവിതം പൂർണ്ണമായി മനസ്സിലാക്കാൻ, ലൈംഗികത്തൊഴിലാളികളുടെ ഒരു കേന്ദ്രത്തിൽ എമ്മ ജോലിക്ക് പ്രവേശിക്കുന്നു. 
രണ്ടാഴ്ച മാത്രം നീണ്ടുനിൽക്കേണ്ടിയിരുന്ന എമ്മയുടെ അനുഭവം രണ്ടുവർഷമായിട്ടും ഇതുവരെ അവസാനിച്ചില്ല. ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക്, ലൈംഗിക വ്യാപാരം മുതൽ സ്ത്രീയുടെ ഫാന്റസി വരെ, എമ്മ ലൈംഗികത്തൊഴിലാളികളുടെ ലോകത്തെക്കുറിച്ച് മറഞ്ഞിരിക്കുന്ന സത്യങ്ങൾ ഓരോന്നായി കണ്ടെത്തുന്നു. തുടർന്ന് കാണുക. സിനിമ കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments