Search This Blog

Monday, December 5, 2022

thumbnail

Lady Chatterley's Lover (2022)

ഡി എച്ച് ലോറൻസിൻ്റെ ഇതേ പേരിലുള്ള നോവലിനനേ അടിസ്ഥാനമാക്കി എടുത്ത ഒരു കിടിലൻ പ്രണയ സിനിമ. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അപ്പർ ക്ലാസ് പട്ടാളക്കാരൻ സർ ക്ലിഫോർഡ് ചാറ്റർലിയുടെ ഭാര്യ ലേഡി ചാറ്റർലിയുടെ കഥയാണ് സിനിമയിൽ പറയുന്നത്. 
രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശേഷം ക്ലിഫോർഡ് ചാറ്റർലിക്ക് പൂർണ്ണമായും ചലനശേഷി നഷ്ടപ്പെടുന്നു. അങ്ങനെയിരിക്കെ ക്ലിഫോർഡ് ചാറ്റർലിയും ലേഡി ചാറ്റർലിയുമായുള്ള ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതേ സമയം ലേഡി ചാറ്റർലി, കൃഷിപ്പണിക്കാരനായ ഒലിവർ മെല്ലേഴ്സുമായി പ്രണയത്തിലാകുന്നു. 
തുടർന്നു കാണുക. ഫീൽഹുഡ് സിനിമകൾ താല്പര്യമുള്ളവർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടും. Netflix ൽ ഈ സിനിമ ലഭ്യമാണ്. സിനിമ കണ്ടവർ അവരുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments