Search This Blog

Monday, December 19, 2022

thumbnail

Caveat (2020)

2020 ൽ പുറത്തിറങ്ങിയ ഒരു ഐറിഷ് ഹൊറർ ത്രില്ലർ മൂവിയാണ് caveat. സിനിമയിലെ ഓരോ സീനുകളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ഹൊറർ സിനിമയാണിത്. 
ഓർമ്മ നഷ്ടപ്പെട്ട നമ്മുടെ കഥാനായകൻ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് പോകുന്നു. ആ ദ്വീപിൽ ഒറ്റപ്പെട്ട, കണ്ടാൽ മനുഷ്യവാസം പോലും ഇല്ലെന്നു തോന്നിക്കുന്ന ഒരു പഴയ വീടുണ്ട്. ആ വീട്ടിൽ മാനസികനില തെറ്റിയ ഒരു പെൺകുട്ടി തനിച്ച് താമസിക്കുന്നുണ്ട്. 
ആ പെൺകുട്ടിയെ നോക്കാനാണ് നായകൻ ഈ ദുരൂഹതകൾ നിറഞ്ഞ ഈ ദ്വീപിലേക്ക് പോകുന്നത്. എന്നാൽ അവിടെയെത്തിയ നമ്മുടെ നായകനെ കാത്തിരുന്നത് പേടിപ്പിക്കുന്ന വിചിത്രമായ സംഭവങ്ങളാണ്. ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല ആ വീട്ടിൽ താമസിച്ചിരുന്നത്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്. സിനിമ കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments