Search This Blog

Wednesday, November 16, 2022

thumbnail

Sleepy Hollow (1999)

ഒരു കിടിലൻ ഹൊറർ ത്രില്ലർ സിനിമ പരിചയപ്പെടാം. വിചിത്രമായ ഒരു ഗ്രാമം. അവിടെ ദുരൂഹമായ പല കൊലപാതകങ്ങളും നടക്കുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ശവശരീരങ്ങൾക്ക് തലകൾ ഇല്ലായിരുന്നു എന്നുള്ളതാണ്. 
ഗ്രാമത്തിൽ ഉള്ളവരുടെ വിശ്വാസപ്രകാരം വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ ഒരു യോദ്ധാനവിൻ്റെ ശാപമാണ് ഗ്രാമത്തിലെ ദുരൂഹമായ കൊലപാതകങ്ങൾക്ക് കാരണം. ഈ കൊലപാതങ്ങളെപ്പറ്റി അന്വേഷിക്കാൻ നഗരത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ ആ ഗ്രാമത്തിലെത്തുന്നു. 
ഗ്രാമത്തിലെ ജനങ്ങളുടെ ഈ അന്ധവിശ്വാസം ആ ഉദ്യോഗസ്ഥൻ വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ അയാളെ ആ ഗ്രാമത്തിൽ കാത്തിരുന്നത് പല സംഭവങ്ങളുമാണ്. തുടർന്ന് കാണുക. ഈ സിനിമയുടെ അവസാനം ഒരു ഉഗ്രൻ ക്ലൈമാക്സ് സീനുണ്ട്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments