വർഷങ്ങൾക്ക് മുമ്പ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട അച്ഛനെപ്പോലെ ഒരു പോലീസ് ഓഫീസറാകാനണ് മേരിയുടെ ആഗ്രഹം. അങ്ങനെയൊക്കെ ഒരു സീരിയൽ കില്ലറുടെ കേസ് മേരിയുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ സ്കൂളിലെ കുട്ടികളെയും കൊലപ്പെടുത്തിയ സീരിയൽ കില്ലറെ കണ്ടെത്താൻ മേരി സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു.
ഇത് മേരിയുടെ അന്തരിച്ച അച്ഛന്റെ സുഹൃത്തും ഡിറ്റക്ടീവുമായ ജെറി ഗിൻ അറിയാനിടയായി. അപകടത്തിലേക്കാണ് മേരിയുടെ അന്വേഷണം എന്ന് മനസ്സിലാക്കിയ ജെറിയും മേരിയുടെ അന്വേഷണത്തിൽ ഒപ്പംകുടി. എന്നാൽ അവരെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് അവർക്ക് ഒരു ധാരണയുമില്ല. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക..
Subscribe by Email
Follow Updates Articles from This Blog via Email
No Comments