Search This Blog

Thursday, September 1, 2022

thumbnail

The Net (1995)

കിടു ട്വിസ്റുകളുള്ള ഉള്ള ഒരു കിടിലൻ ആക്ഷൻ ത്രില്ലർ പരിചയപ്പെടാം. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറാണ് ഏഞ്ചല ബെന്നറ്റ്. ഒരു ദിവസം ബെന്നറ്റിന്റെ സഹപ്രവർത്തകനായ ഡെയ്ൽ അവൾക്ക് ഗെയിമിന്റെ ഒരു ഫ്ലോപ്പി ഡിസ്ക് കോപ്പി അയച്ചു കൊടുക്കുന്നു. 
എന്നാൽ ആ ഡിസ്ക് കിട്ടിയപ്പോൾ മുതൽ ബെന്നട്ടിൻ്റെ പരിചയമുള്ളവരും സഹപ്രവർത്തകരും ദുരൂപ സാഹചര്യത്തിൽ മരണപ്പെടുന്നു. അതുമാത്രമല്ല മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കിടെ അതേ ഡിസ്ക് തട്ടിയെടുക്കാൻ ഒരു അപരിചിൻ ബെനറ്റിനെ കൊലപ്പെടുത്താനുള്ള ശ്രമം വരെ ഉണ്ടായി. 
പിന്നീട് നടത്തിയ കൂടുതൽ അന്വേഷണത്തിൽ അരോ ഒരാൾ തന്നെ ഈ ഭൂമുഖത്ത് നിന്ന് കമ്പ്ലീറ്റ് ആയി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് ബെനറ്റിന് ബോധ്യമായി. എന്തായിരിക്കും ആ ഫ്ലോപ്പി ഡിസ്കിനുഉള്ളിൽ ഉള്ളത്. ആരായിരിക്കും ഫ്ലോപ്പി ഡിസ്കിലെ വിവരങ്ങൾ ഒരിക്കലും പുറത്തുവരാതിരിക്കാൻ ആഗ്രഹിക്കുന്ന ആ അജ്ഞാതൻ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments