Search This Blog

Wednesday, August 24, 2022

thumbnail

The Siege (1998)

സസ്പെൻസുകൾ നിറഞ്ഞ ആക്ഷൻ പാക്കറ്റ്ഡ് സിനിമ പരിചയപ്പെടാം. ന്യൂയോര്ക്ക് നഗരത്തിലെ ഭീകരവാദികളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. കുറച്ചു തീവ്രവാദികൾ ഒരു സ്കൂൾ ബസ് ബോംബ് വെച്ച് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു. 
ഫ്ബിഐ സ്പെഷ്യൽ ഏജൻ്റായ ആന്റണി ഹബ്ബാർഡും അദ്ദേഹത്തിന്റെ സഹപ്രവർത്തക ഫ്രാങ്ക് ഹദ്ദാദും അവിടെ എത്തിയപ്പോൾ തീവ്രവാദികൾ രക്ഷപ്പെട്ടിരുന്നു. നേരത്തെ മറ്റൊരു ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ ഷെയ്ഖ് അഹമ്മദ് ബിൻ തലാലിനെ വെറുതെവിടണം എന്നുള്ള സന്ദേശം ഫ്ബിഐക്ക് ലഭിക്കുന്നു. 
അതിൻറെ തുടർച്ചയായി തീവ്രവാദികൾ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ബസ് ബോംബെറിഞ്ഞു തകർക്കുന്നു. ഇങ്ങനെ നഗരത്തിൽ സ്ഫോടനങ്ങളും തീവ്രവാദി ആക്രമങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡണ്ട് പട്ടാള നിയമം കൊണ്ടുവരുന്നു. തുടർന്ന് കാണുക. 
ആരാണ് ഈ ഭീകരവാദികൾ. എങ്ങനെയാണ് അവർ ന്യൂയോര്ക്ക് നഗരത്തിൽ സ്വാധീനം നേടിയെടുത്തത്. സസ്പെൻസ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments