Search This Blog

Thursday, August 4, 2022

thumbnail

The Postman Always Rings Twice (1981

സസ്പെൻസുളും ട്വിസ്റുകളും നിറഞ്ഞ ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. ഒരു റസ്റ്റോറൻറ് ഉടമസ്ഥനാണ് മധ്യവയസ്‌കനായ നിക്ക് സ്മിത്ത്. നിക്ക് ഫ്രാങ്ക് ചേമ്പേഴ്‌സ് എന്നയാളെ തന്റെ ഹോട്ടലിൽ ജോലിക്കായി നിയമിക്കുന്നു. 
നിക്കിന്റെ സുന്ദരിയായ യുവ ഭാര്യ കോറയുമായി ഫ്രാങ്ക് പ്രണയത്തിലായി. അവൻ രണ്ടുപേരും നിക്കിനെ കൊലപ്പെടുത്തി സ്വത്തുക്കൾ കൈലാക്കാനുള്ള ശ്രമം ആരംഭിച്ചു. കൊലപാതകത്തിനുള്ള അവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ അവർ വിജയിക്കുന്നു. അവിടത്തെ ഒരു ലോക്കൽ പ്രോസിക്യൂട്ടർക്ക് ഈ കൊലപാതകത്തിൽ സംശയം തോന്നി. 
എന്നാൽ തെളിവുകളുടെ അഭാവത്താൽ ഒന്നും ചെയ്യാനായില്ല. കേസ് തെളിയിക്കാൻ വേണ്ടി ലോക്കൽ പ്രോസിക്യൂട്ടർ കോറയെയും ഫ്രാങ്കിനെയും തമ്മിൽ തെറ്റിക്കാൻ തീരുമാനിക്കുന്നു. അതിനായി കോറയെയും മാത്രം കേസിൽ പ്രതിയാക്കി മുമ്പോട്ട് പോകുന്നു. തുടർന്ന് കാണുക. 
നിരവധി സസ്പെൻസ് മൊമെന്റുകൾ ഉള്ള ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമയാണിത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments