ഒരു ബാറിൽ വച്ച് അവിടുത്തെ ജോലിക്കാരിയായ സാറാ തോബിയാസിനെ മൂന്ന് പേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. കേസ് കോടതിയിൽ എത്തിയപ്പോൾ ഡെപ്യൂട്ടി ജില്ലാ അറ്റോർണി കാതറിൻ മർഫി മേൽ പ്രതികളുടെ കൂടുതൽ ശക്തമായ കുറ്റങ്ങൾ ചുമത്തിയില്ല.
അതിനാൽ വളരെ കുറഞ്ഞ ശിക്ഷ മാത്രമാണ് പ്രതികൾക്ക് ലഭിച്ചത്. തുടർന്ന് കാണുക. ബലാത്സംഗത്തെക്കുറിച്ചും അതിനെപറ്റിയുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ ഒരു സിനിമയാണിത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കണ്ടുനിൽക്കുന്ന കാഴ്ചക്കാർ, നീതി നടപ്പാക്കാനുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അപര്യാപ്തത, നാട്ടുകാരുടെ മുൻവിധികൾ, കോടതിക്ക് പുറത്തുള്ള വിലപേശൽ തുടങ്ങി വളരെ ശക്തമായ വിഷയങ്ങളിൽ ഈ സിനിമ കൈകാര്യം ചെയ്യുന്നു. എല്ലാവരും ഈ സിനിമ കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments