Search This Blog

Tuesday, August 23, 2022

thumbnail

Straw Dogs (1971)

ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. ഫഹദ് ഫാസിൽ നായകനായ പ്രസിദ്ധമായ മലയാള സിനിമ വരത്തൻ ഈ സിനിമയുടെ റീമേക്കാണ്. എത്ര പാവത്താനായ മനുഷ്യർക്കും പിടിച്ചുനിൽക്കുന്നതിന് ഒരു പരിധിയുണ്ട്. 
ആ പരിധി കഴിഞ്ഞ് അവരെ ഉപദ്രവിച്ചാൽ പിന്നെ അവരുടെ നിയന്ത്രണം വിട്ടുപോകും. അങ്ങനെയുള്ള ഒരു ഗണിതശാസ്ത്രജ്ഞനാണ് ഡേവിഡ് സമ്മർ. അയാളുടെ ചാപല്യങ്ങൾ നിറഞ്ഞ ഭാര്യയെ മുൻ കാമുകനും നാട്ടുകാരും കളിയാക്കുമ്പോൾ എല്ലാം അയാൾ നിഷ്കളങ്കതയോടെ നോക്കുന്നതേയുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ഡേവിഡ് തന്റെ ഭാര്യയുടെ മുൻ കാമുകനെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നു. 
എന്നാൽ പിന്നീട് അവിടെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. വയലൻസ് ത്രില്ലർ സിനിമകൾ കാണാൻ താൽപര്യം ഉളളവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments