Search This Blog

Tuesday, August 9, 2022

thumbnail

Malice (1993)

പ്രേക്ഷകനെ ഞെട്ടിക്കുന്ന കിടിലൻ ടിസ്റ്റുകളും സസ്പെൻസുകളും ഉള്ള ഒരു സിനിമ പരിചയപ്പെടാം. വിക്ടോറിയൻ ഹൗസിൽ താമസിക്കുന്ന അടുത്തിടെ വിവാഹജീവിതം തുടങ്ങിയ ദമ്പതികളാണ് ആൻഡിയും സഫിയാനും. 
ആൻഡി ഒരു കോളേജിലെ അസോസിയേറ്റ് ഡീനാണ്, അദ്ദേഹത്തിന്റെ ഭാര്യ കുട്ടികളെ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയും. അങ്ങനെയിരിക്കെ ഒരിക്കൽ തൻറെ മുൻകാല സുഹൃത്തുമായ ഡോക്ടർ ജെഡ് ഹിലിനെ ആൻഡി കണ്ടുമുട്ടാനിടയായി. 
പഴയ ബന്ധം പുതുക്കിയ ആൻഡി തൻറെ വീട് വാടകക്കായി ഡോക്ടർക്ക് നൽകുന്നു. ഒരു ദിവസം ശക്തമായ വയറുവേദനയെ തുടർന്ന് ട്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെഡ് ആയിരുന്നു ട്രേസിയുടെ ഡോക്ടർ. ഓവറിക്കാണ് പ്രശ്നമെന്ന് മനസ്സിലാക്കിയ ഡോക്ടർ ആൻഡിയുമായി കൂടിയാലോചിക്കുകയും ട്രേസിയുടെ ഓവറി നീക്കം ചെയ്യുകയും ചെയ്തു. 
എന്നാൽ ഡോക്ടറെ പറ്റി സംശയം തോന്നിയ ആൻറി നടത്തിയ കൂടുതൽ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ ഉറപ്പായും കാണാൻ ശ്രമിക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments