Search This Blog

Tuesday, August 2, 2022

thumbnail

Final Analysis (1992)

ട്വിസ്റുകളും സസ്പെൻസുകളും നിറഞ്ഞ ഒരു കിടിലൻ ക്ലാസ്സിക് സിനിമ പരിചയപ്പെടാം. ഒരു സൈക്യാട്രിസ്റ്റ് ഡോക്ടറാണ് ഐസക് ബാർ. ഐസക്കിന്റെ ഒരു പേഷ്യൻ്റിൻ്റെ സഹോദരി ഹെതർ ഇവാൻസുമയി ഡോക്ടർ പ്രണയത്തിലാകുന്നു. 
ഗ്യാങ്സ്റ്റർ ലീഡറായ ജിമ്മി ഇവാൻസാണ് ഹെതറുടെ ഭർത്താവ്. ഡിഫൻസ് അറ്റോർണി മൈക്ക് ഒബ്രിയൻ, ജിമ്മി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഫെഡറൽ അന്വേഷണത്തിലാണെന്ന് ഐസക്കിനെ അറിയിക്കുകയും ഹെതറിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 
എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഐസക് ഹെതറുമായി ബന്ധം തുടർന്നു. ഒരു അസാധാരണ സാഹചര്യത്തിൽ ഹെതറിന് ഭർത്താവ് ജിമ്മിയെ കൊലപ്പെടുത്തേണ്ടിവരുന്നു. ജിമ്മിയെ കൊലപ്പെടുത്തിയതിന് ഹെതർ അറസ്റ്റിലായി. തുടർന്ന് കാണുക. ഒരു സൈക്കോളജിക്കൽ സ്റ്റോറിയിൽ തുടങ്ങുന്ന സിനിമയിൽ പിന്നങ്ങോട്ട് പ്രേക്ഷകനെ ഞെട്ടിക്കുന്ന രീതിയിലുള്ള സസ്പെൻസുകളാണ് ഉള്ളത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments