Search This Blog

Wednesday, August 3, 2022

thumbnail

Diabolique (1996)

സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ മർഡർ സിനിമ പരിചയപ്പെടാം. സെന്റ് ആൻസൽംസ് പ്രൈവറ്റ് ബോയ്‌സ് സ്‌കൂളിന്റെ ഉടമയും അധ്യാപികയുമാണ് മിയ ബാരൻ. 
മിയയുടെ ഭർത്താവ് ഗയ് ആയിരുന്നു സ്കൂൾ നോക്കി നടത്തിയിരുന്നത്. ഭർത്താവിൽ നിന്ന് നിരന്തരം ഉപദ്രവങ്ങൾ നേരിട്ട  മിയ അധ്യാപികയായ നിക്കോൾ ഹോർണറുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നു. ഗൈയെ വാരാന്ത്യത്തിൽ അവളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പാനീയത്തിൽ വിഷം നൽകി കൊല്ലാനായിരുന്നു പദ്ധതി. 
അവർ പദ്ധതി നടപ്പിലാക്കുകയും ഗൈയെ കൊല്ലുന്നതിൽ വിജയിക്കുകയും ചെയ്തു. മുങ്ങിമരണമെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി അവർ മൃതദേഹം സ്‌കൂളിലെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നീടായിരുന്നു ദുരൂഹതകളുടെ തുടക്കം. നാളുകൾ കടന്നുപോയിട്ടും ശവശരീരം പൊങ്ങി വന്നില്ല. സംശയം തോന്നി മിയ കുളം വറ്റിച്ചപ്പോൾ ഗൈയുടെ ശരീരം കണ്ടെത്താനായില്ല. 
സത്യത്തിൽ ഗൈ ജീവിച്ചിരിപ്പുണ്ടോ? അവർ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശവശരീരം എങ്ങോട്ടാണ് അപ്രത്യക്ഷമായത്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments