Search This Blog

Monday, August 8, 2022

thumbnail

Dead Calm (1988)

ശ്വാസമടക്കിപ്പിടിച്ച് കാണാവുന്ന ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ സിനിമ പരിചയപ്പെടാം. മകൻ ഒരു വാഹനത്തിൽ മരിച്ച ദുഃഖത്തിൽ കഴിയുകയാണ് റേ ഇൻഗ്രാം. 
റേയും ഭർത്താവ്, റോയൽ ഓസ്‌ട്രേലിയൻ നേവി ഓഫീസർ ജോൺ ഇൻഗ്രാമും മകൻ മരിച്ച വിഷമത്തിൽ നിന്ന് കുറച്ചു സമയം മാറി നിൽക്കാൻ ഒരു ചെറിയ കപ്പലിൽ ഒരു വിനോദയാത്രയ്ക്ക് പുറപ്പെടുന്നു. വഴിയിൽ അവർ തകർന്ന മറ്റൊരു കപ്പൽ കാണാനിടയാകുന്നു. 
ആ കപ്പലിൽ ഹ്യൂഗി വാരിനർ എന്നയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ കപ്പൽ മുങ്ങിയെന്നും കൂടെ ഉണ്ടായിരുന്നവരെല്ലാം ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്നും അയാൾ പറഞ്ഞു. ഹ്യൂഗി വാരിനരിനെ രക്ഷപ്പെടുത്തിയ ഇൻഗ്രാം ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ്. 
സസ്പെൻഡർ സിനിമ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ ഉറപ്പായും ഈ സിനിമ കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments