Search This Blog

Wednesday, July 27, 2022

thumbnail

The Hand That Rocks the Cradle (1992)

പ്രേക്ഷകരെ ത്രില്ലടിപിക്കുന്ന ഒരു കിടിലൻ സസ്പെൻസ് മൂവി പരിചയപ്പെടാം. വിവാഹിതയും രണ്ടാമതൊരു കുട്ടിയുമായി ഗർഭിണിയുമാണ് ക്ലെയർ ബാർട്ടൽ എന്ന വീട്ടമ്മ. ഒരു പതിവ് പരിശോധനയിൽ, അവരുടെ പുതിയ പ്രസവഡോക്ടറായ വിക്ടർ മോട്ട് അവരെ ലൈംഗികമായി പീഡിപ്പിക്കുന്നു. 
ഈ സംഭവം ക്ലെയർ ബാർട്ടൽ മെഡിക്കൽ ബോർഡിൽ റിപ്പോർട്ട് ചെയ്യുന്നു. ക്ലെയറുടെ ഈ പരാതിയുടെ ബലത്തിൽ പിന്നീട് നാല് സ്ത്രീകൾക്കൂടി ഡോ. ​​മോട്ട് ലൈംഗികമായി ആക്രമിച്ചു എന്ന് പറഞ്ഞ് പരാതിനൽകി. തുടർന്ന് പോലീസ് ഡോക്ടർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ഡോ. മൊട്ട് ആത്മഹത്യ ചെയ്യുന്നു. 
ആത്മഹത്യ ആയതിനാൽ ഇൻഷുറൻസ് തുക പോലും ഡോ. മൊട്ടിൻ്റെ ഗർഭിണിയായ വിധവയായ മിസ് മൊട്ടിന് ലഭിച്ചില്ല. പ്രതികാര ലക്ഷ്യത്തോടെ മിസ് മൊട്ട് തന്റെ ഭർത്താവിനെതിരെ പരാതി നൽകിയ ക്ലെയർ ബാർട്ടറുടെ വീട്ടിൽ അവരുടെ കുട്ടിയെ പരിചരിക്കാൻ എന്ന പേരിൽ എത്തുന്നു. തുടർന്ന് കാണുക. പ്രേക്ഷകർ ചിന്തിക്കുന്നതിലും അപ്പുറമാണ് കഥയുടെ പോക്ക്. 
തന്റെ ഭർത്താവിൻറെ ആത്മഹത്യക്ക് കാരണക്കാരിനായ ക്ലെയർ ബാർട്ടറോസ് മിസ് മൊട്ട് തിരിച്ചുചെയ്യുന്ന പ്രതികാരം ചിന്തിക്കുന്നതിനും അപ്പുറമാണ്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments