Search This Blog

Thursday, July 28, 2022

thumbnail

Sleeping with the Enemy (1991)

ഒരു പഴയകാല സ ത്രില്ലർ സിനിമ പരിചയപ്പെടാം. ബോസ്റ്റണിലെ കോടീശ്വരനായ നിക്ഷപകൻ മാർട്ടിൻ്റ ഭാര്യയാണ് ലോറ ബർണി. മറ്റുള്ളവരുടെ മുമ്പിൽ സൗമ്യയോടെ ഭാര്യയോട് ഇടപെടുന്ന മാർട്ടിൻ, വീട്ടിൽ ലോറയെ ശാരീരികമായും വൈകാരികമായും ലൈംഗികമായും ദുരുപയോഗം ചെയുമായിരുന്നു. 
ബാത്ത്റൂമിൽ ടവ്വലുകൾ നന്നായി ഇട്ടില്ലെങ്കിലോ, ടിന്നിലടച്ച സാധനങ്ങൾ അലമാരയിൽ വെച്ചിരിക്കുന്നത് നേരെയല്ലെങ്കിലോ പോലുള്ള ചെറിയ പ്രശ്നങ്ങൾക്ക് പോലും അയാൾ ലോറയോട് ദേഷ്യപ്പെടുമായിരുന്നു. 
ഭർത്താവിൽ നിന്നും മോചിതയാവാൻ ലോറ വ്യാജമായി ഒരു മുങ്ങിമരണം ഉണ്ടാക്കി താൻ മരിച്ചുപോയിയെന്ന് എല്ലാവരെയും വിശ്വസിച്ചു. പിന്നീട് എങ്ങനെയോ ലോറ ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ മാർട്ടിന് ലഭിക്കുന്നു. തുടർന്ന് തന്നെ ചതിച്ച ലോറയുടെ വീട് അന്വേഷിച്ചു മാർട്ടിൻ പോകുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ. 
ഒരു സൈക്കോളജിക്കൽ ത്രില്ലറിൽ തുടങ്ങുന്ന സിനിമ പിന്നീട് സ്ലാഷർ മോഡിലേക്ക് രൂപാന്തരപ്പെടുന്നു. തീർച്ചയായും എല്ലാവരും കാണാൻ ശ്രമിക്കുക. ഇറങ്ങിയ കാലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു.

Subscribe by Email

Follow Updates Articles from This Blog via Email

No Comments