Search This Blog

Wednesday, July 13, 2022

thumbnail

Girl In The Picture (2022)

വളരെയേറെ ദുരൂഹതകൾ നിറഞ്ഞ യഥാർത്ഥ യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ഒരു ഡോക്യുമെൻററി. വഴിയരികിൽ മരണത്തോട് മല്ലടിക്കുന്ന നിലയിൽ ഒരു സ്ത്രീയെ കുറച്ചു വഴിയാത്രക്കാർ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നു. 
വാഹനാപകമാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നൊന്നും വ്യക്തമല്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ ആ യുവതി മരണപ്പെടുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. 
യഥാർത്ഥത്തിൽ നടന്ന സംഭവമാണെന്ന് അറിയുമ്പോഴാണ് പ്രേക്ഷകന് ഈ കേസിന്റെ ഭീകരാവസ്ഥ മനസ്സിലാകുന്നത്. തീർച്ചയായും എല്ലാവരും കാണാൻ ശ്രമിക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments