Search This Blog

Wednesday, July 20, 2022

thumbnail

Disclosure (1994)

1990-കളുടെ മധ്യത്തിൽ കമ്പ്യൂട്ടർ വ്യവസായത്തിനുള്ളിലെ ഒരു ചെറിയ ഓഫീസ് ക്രമീകരണത്തിൽ നടക്കുന്ന ഒരു ത്രില്ലർ സിനിമ. അന്നത്തെ കാലത്തെ കമ്പ്യൂട്ടർ വ്യവസായത്തിലെ അധികാരവടംവലിയും ഓഫീസിനുള്ളിലെ ലൈംഗിക പീഡനങ്ങളുമാണ് സിനിമയുടെ ചർച്ചാവിഷയം. 
ടോം സാണ്ടേഴ്‌സൺ വർക്ക് ചെയ്യുന്ന കമ്പ്യൂട്ടർ കമ്പനി മറ്റൊരു ഭീമൻ കമ്പനിയുമായി ലയനത്തിലുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് അയാളുടെ മുൻകാല കാമുകി മെറിഡിത്ത് പുതിയ കമ്പനിയുടെ നേതൃത്വമേറ്റെടുക്കുന്നത്. കാലങ്ങൾക്ക് ശേഷം ശേഷം മെറിഡിത്തിനെ കണ്ട ടോം അവരോട് വീണ്ടും അടുക്കുന്നു. 
അങ്ങനെയിരികെ ഒരുദിവസം തനിക്കെതിരെ മെറിഡിത്ത് കോടതിയിൽ ലൈംഗിക പീഡന പരാതി നൽകിയതായി ടോം കണ്ടെത്തുന്നു. തന്നെ മെറിഡിത്ത് ചതിയിൽ പെടുത്തുകയാണെന്നും തന്നെ കുടുക്കാൻ കമ്പനിയിൽ നിന്ന് ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നും ടോമിനും മനസ്സിലാകുന്നു. 
തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിലെ കഥ. തുടക്കം മുതൽ കാണുന്ന പ്രേക്ഷകനിൽ ആകാംഷ നിലനിർത്തുന്ന ചിത്രം 1990 കളിൽ കമ്പ്യൂട്ടർ ഇൻഡസ്ട്രിയൽ തട്ടിപ്പുകളെപറ്റിയും ചർച്ചചെയ്യുന്നു .

Subscribe by Email

Follow Updates Articles from This Blog via Email

No Comments