അങ്ങനെയിരിക്കെ ഒരു ദിവസം ക്രിസ്മസ് ഷോപ്പിങ്ങിനിടയിൽ ഫ് ബി ഐ ടോമിനെ വളഞ്ഞിട്ട് അറസ്റ്റ്ചെയ്തു കൊണ്ടുപോയി. അതേ ക്ലാര യാതൊരു ഭൂതകാലം ടോമിനുണ്ടായിരുന്നു. ടോമിൻറ യഥാർത്ഥ പേര് റൊണാൾഡ് ചാപ്മാൻ എന്നായിരുന്നു.
ഒരു അണ്ടർ കവർ മിൽറ്ററി ഉദ്യോഗസ്ഥനായ റൊണാൾഡ് നിരപരാധികളെ കൊന്നൊടുക്കിയതിൻറ പേരിൽ പിടികിട്ടാപ്പുള്ളിയായി ഇത്രയും നാൾ വേഷം മാറി കഴിയുകയായിരുന്നു. സാധാരണ കോടതിയിൽ നിന്നും വ്യത്യസ്തമാണ് പട്ടാള കോടതിയിലെ നടപടിക്രമങ്ങൾ.
തന്റെ ഭർത്താവിനെ രക്ഷിക്കാൻ ക്ലാര കുറേ കാലമായി അഡ്വക്കേറ്റ് ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന അഭിഭാഷകനായ ഗ്രീമസിൻ്റെ സഹായം തേടുന്നു. ഒരു ചെറിയ കേസിൽ നിന്നും തുടങ്ങിയ കഥ മില്ല്ററിയെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന പല കേസുകളിലേക്ക് ചുവടമാറുന്നതാണ് സിനിമയിൽ കാണാൻ കഴിയുക. സസ്പെൻസ് താല്പര്യമുള്ളവർ ഉറപ്പായും കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments