ലോകപ്രശസ്തമായ MIND HUNTER സീരിസിന്റെ ഒരു കൊറിയൻ വേർഷൻ ആണിത്. കൊറിയയിൽ ലോലപാതകങ്ങളും മറ്റും വർദ്ധിച്ചു വരുന്ന സമയം, സീരിയൽ കില്ലർമാരെ പിടിക്കാൻ ആദ്യമായി ക്രിമിനൽ പ്രൊഫൈലിങ് എന്ന സാങ്കേതിക വിദ്യ കൊറിയൻ അന്വേഷണ ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നു.
തെളിവുകൾ വിശകലനം ചെയ്യുകയും അതിൽ നിന്ന് ഒരു മനഃശാസ്ത്രപരമായ പാറ്റേൺ രൂപപ്പെടുത്തി കൊലയാളിയിൽ എത്തുക എന്ന ആശയം അക്കാലത്ത് കൊറിയിൽ അകാലത്ത് പുതിയതായിരുന്നു. മുൻകാല കൊറിയൻ ക്രൈം ഷോകളിൽ ഭൂരിഭാഗവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അന്വേഷകനും കുറ്റവാളിയും തമ്മിലുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിമിനെയാണ്.
എന്നാൽ ഈ സീരീസിൽ സസ്പെൻസുകൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. മൈൻഡ് ഹന്റർ കണ്ടവർക്ക് മനസ്സിലാകും. ഇൻവെസ്റ്റിഗേഷൻ സീരിസ് ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments