Search This Blog

Friday, March 4, 2022

thumbnail

THE WEEKEND AWAY (2022)

ഒരു എഡ്ജ് സീറ്റ് ത്രില്ലർ സിനിമ കാണാൻ താല്പര്യം ഉണ്ടേൽ ഇതാ ഒരു കിടിലൻ സിനിമ. സുഹൃത്തുകളായ ബെത്തും കേറ്റും ക്രൊയേഷ്യയിൽ ഒരു അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുന്നു. 
ഇ ആഘോഷങ്ങൾക്കിടയിൽ കേറ്റിനെ കാണാതാവുന്നു. ഉടൻ തന്നെ ബെത്ത് ഈ തിരോധാനം അവിടുത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നു.  പിന്നീട് അങ്ങോട്ട് ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് സിനിമ പോകുന്നത്. 
പലരും സംശയത്തിന്റെ നിഴലിൽ ആകുന്നു. അവരുടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ മുതൽ അവരുമായി ബന്ധപ്പെട്ട എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നു. സിനിമയുടെ തുടക്കത്തിൽ കാണുന്ന ട്വിസ്റ്റുകൾ ഒക്കെ നമ്മളെ അത്ഭുതപ്പെടുത്തും.
എന്നാൽ അവസാനം എത്തിയപ്പോൾ എല്ലാം preditable ആയി തോന്നി. ആദ്യം ഉണ്ടാക്കിയ ഒരു ഹൈപ്പ് അവസാനം നിലനിർത്താൻ സിനിമക്ക് സാധിച്ചില്ല. ONE-TIME-WATCHABLE

Subscribe by Email

Follow Updates Articles from This Blog via Email

No Comments