കേൾവിശക്തിയില്ലാത്ത കൗമാരക്കാരനായ ചാങ് ചെങ് ശ്രവണ വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളിൽ വന്നുചേരുന്നു. സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട് ചാങ് ചെങ്ങിന്. നേരത്തെ പഠിച്ച സ്കൂളിലെപോലെ തന്നെ കളിയാക്കാനോ ഉപദ്രവിക്കാനോ അരും അവിടെ ഉണ്ടായിരുന്നില്ല.
അവൻ അവിടെ ബെയ് ബെയ് എന്ന സുന്ദരിയായ ഒരു കുട്ടിയെ കണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, ചാങ് ചെങ്ങിന്റെ സന്തോഷം നിലനിന്നില്ല. ഒരു കൂട്ടം വിദ്യാർത്ഥികൾ ബെയ് ബീയെ ലൈംഗികമായി അധിക്ഷേപിക്കുന്നത് ചാങ് ചെങ് കാണാനിടയായി.
ചാങ് ചെങ്ങിന്റെയും അവരുടെ അധ്യാപികയായ വാങ് ടാ-ചുന്റെയും സഹായത്തോടു കൂടി ബെയ് ബെയ് തന്റെ അനുഭവങ്ങളെക്കുറിച്ച് സ്കൂൾ മാനേജ്മെന്റിന് പരാതി നൽകി. പിന്നീട് പുറത്തുവന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ഈ സംഭവത്തോട് കൂടി പല ഇരകളും താങ്കൾക്കും ഇതുപോലെ അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നും പറഞ്ഞു സ്കൂളിനെതിരെ രംഗത്തെത്തി.
Subscribe by Email
Follow Updates Articles from This Blog via Email
No Comments