രണ്ടാം ലോകമഹായുദ്ധം യുദ്ധം നടക്കുന്ന സമയം 1945 മാർച്ച് 21 ന്, ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് കോപ്പൻഹേഗനിലെ ഗസ്റ്റപ്പോയുടെ ആസ്ഥാനാം ബോംബിട്ടു നശിപ്പിക്കാനുള്ള രഹസ്യ ദൗത്യം ആരംഭിച്ചു. നിർഭാഗ്യവശാൽ അതിൽ ചില ബോംബുകൾ ഒരു സ്കൂളിൻറെ മേൽ പതിച്ചു.
120 മനുഷ്യരാണ് ആ സ്കൂളിൽ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിൽ 86 പേരും സ്കൂൾ കുട്ടികൾ ആയിരുന്നു. ആ ദുരന്തത്തിന്റെ ഭീകരത ശരിയായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അധികാരികൾ തമ്മിൽ നടക്കുന്ന യുദ്ധം മൂലം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ് എന്നുള്ള സത്യം ഈ സിനിമ ലോകത്തോട് വിളിച്ചു പറയുന്നു. യാതൊരു പോരായ്മകളും ഈ സിനിമയെക്കുറിച്ച് തോന്നിയില്ല.
Subscribe by Email
Follow Updates Articles from This Blog via Email
No Comments