Search This Blog

Thursday, March 31, 2022

thumbnail

The Clovehitch Killer (2018)

ഒരു ചെറിയ പട്ടണത്തിൽ അയാൾ പത്തോളം സ്ത്രീകളെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. 
ആയാൽ ക്ലോവ്ഹിച്ച് കില്ലർ എന്ന പേരിൽ നാട്ടുകാർക്കിടയിൽ അറിയപ്പെട്ടു. ഈ സംഭവം നടന്നിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞു. ക്ലോവ്ഹിച്ച് കില്ലറെപറ്റി ആ പട്ടണത്തിലെ ആൾക്കാർ മറന്നു തുടങ്ങിയിരിക്കുന്നു. 
അങ്ങനെയിരിക്കെ ടൈലർ എന്ന പയ്യൻ തന്റെ പിതാവിന്റെ കൈവശം അസ്വസ്ഥപ്പെടുത്തുന്ന ചിത്രങ്ങളുടെ ഒരു ശേഖരം കണ്ടെത്തുന്നു. ലോകത്ത് താൻ ഏറ്റവുമധികം വിശ്വസിക്കുന്ന സ്വന്തം അച്ഛനാണ് ക്ലോവ്ഹിച്ച് കില്ലർ എന്ന സത്യം ടൈലർ മനസ്സിലാക്കി. 
ക്രൈം ത്രില്ലറെന്നോ ഇൻവെസ്റ്റിഗേഷൻ സിനിമ എന്നോ നിങ്ങൾക്ക് ഈ സിനിമയെ വിളിക്കാം. പത്തുവർഷം മുമ്പ് പത്തോളം യുവതികളെ മൃഗീയമായി കൊലപ്പെടുത്തിയ സീരിയൽ കില്ലേറെ അന്വേഷിച്ച് കൗമാരക്കാരൻ ടൈലർ പോകുന്നതും അവസാനം അത് തൻറെ സ്വന്തം അച്ഛനാണെന്നുള്ള സത്യം തിരിച്ചറിയുമ്പോൾ ഉള്ള ഞെട്ടലും ഈ സിനിമ കണ്ടു തന്നെ അറിയണം.

Subscribe by Email

Follow Updates Articles from This Blog via Email

No Comments