Search This Blog

Sunday, March 6, 2022

thumbnail

Pieces of Her (2022)

ലോറ തന്റെ മകൾ ആൻഡിയുടെ 30-ാം ജന്മദിനം ആഘോഷിക്കുകാൻ ഒരു റെസ്റ്റോറന്റിൽ എത്തിയതാണ്. 
പെട്ടെന്നു അജ്ഞാതനായ ഒരു ഷൂട്ടർ റെസ്റ്റോറന്റിലുള്ളവർക്ക് നേരെ  വെടിയുതിർത്തു. ലോറയെ ആക്രമിക്കാൻ ശ്രമിച്ച ആ ഷൂട്ടർ എങ്ങനെയോ ബോധരഹിതനായി വീഴുന്നു. ഇതിനു പിന്നിൽ ലോറയാണെന്നും തൻറെ അമ്മ ഒരു സാധാരണ മനുഷ്യസ്ത്രീയല്ലെന്നും മനസ്സിലാക്കിയ ആൻറി, ലോറയുടെ ഭൂതകാലം തേടി യാത്ര ആരംഭിക്കുന്നതാണ് കഥ.
ഒരു സാധാരണ കഥയിൽ തുടങ്ങിയ സീരീസ് പിന്നീട് രണ്ടാമത്തെ എപ്പിസോസിൽ തന്നെ ത്രില്ലർ മൂഡിലേക്ക് മാറുന്നു. ലോറയെ  കുറിച്ചുള്ള അന്വേഷണം ആൻഡിയെ ചെന്നെത്തിക്കുന്നത് ദുരൂഹത നിറഞ്ഞ കുടുംബ ചരിത്രത്തിലേക്കാണ്.
ഫ്ലാഷ്ബാക്കായി ഇടക്ക് ലോറയുടെ ഭൂതകാലവും കാണിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന കുറച്ചു ട്വിസ്റ്റുകളും സീരീസിൽ ഉണ്ട്. ONE-TIME-WATCHABLE.

Subscribe by Email

Follow Updates Articles from This Blog via Email

No Comments