പോലീസ് ഈ ചൂതാട്ട കേന്ദ്രങ്ങൾ അടിച്ചമർത്താൻ തുടങ്ങിയതോടെ അവിടെയുള്ള യുവാക്കൾ തിരിച്ചു പ്രതികരിക്കുകയും പോലീസുകാരുമായി നിരന്തരം സംഘർഷത്തിൽ ഏര്പെടുന്നതും പതിവായിരുന്നു. 12നും 30നും വയസ്സിനു ഇടയിലുള്ള യുവാക്കളായിരുന്നു ഭൂരിഭാഗവും.
ഇതിൽ ഏറ്റവും അക്രമാസക്തരായ യുവാക്കൾ ചേർന്നു രൂപീകരിച്ച സംഘമാണ് "പീക്കി ബ്ലൈൻഡേഴ്‌സ്". നിരപരാധികളായ നാട്ടുകാർക്കെതിരെയും കോൺസ്റ്റബിൾമാർക്കെതിരെയും പീക്കി ബ്ലൈൻഡേഴ്‌സ് വൻ ആക്രമണമാണ് അഴിച്ചുവിട്ടത്. ഏകദേശം 100 ലധികം പോലീസുകാരെ ഈ സംഘം കൊലപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പിനീട് 1910 കളിൽ പീക്കി ബ്ലൈൻഡേഴ്‌സിന്റെ സ്വാധീനം ബർമിംഗ്ഹമിൽ ക്ഷയിച്ചു തുടങ്ങി. ബർമിംഗ്ഹം ബോയ്സ് എന്ന മറ്റൊരു ഗാങ്‌സിന്റെ ഉദയവും ഈ തകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നു. 1920-കളോടെ പീക്കി ബ്ലൈൻഡേഴ്‌സ് അപ്രത്യക്ഷമായി.
ഈ കഥ മറ്റൊരു രൂപത്തിൽ ബിബിസി 'പീക്കി ബ്ലൈൻഡേഴ്‌സ്' എന്ന പേരിൽ ഒരു സീരിസ് ആയി പുറത്തിറക്കിയിട്ടുണ്ട്. അതിന്റ. വൺ ജനശ്രദ്ധയാകർഷിച്ച ആ സീരീസിന്റെ അവസാന സീസൺ ഇപ്പോൾ പ്രക്ഷേപണം തുടങ്ങി.
Subscribe by Email
Follow Updates Articles from This Blog via Email
No Comments