തന്റെ അമ്മയുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി പ്രതികാരം ചെയ്യുക എന്നതാണ് സാങ് പിന്റെ ലക്ഷ്യം. മുതിർന്നപ്പോൾ അഭിഭാഷകനായ സാങ് പിൽ ഉന്നതപദവികൾ ദുരുപയോഗം ചെയ്തു നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നു
നിയമം പവിത്രമാണെന്ന് വിശ്വസിക്കുകയും നീതിക്കുവേണ്ടി പോരാടുകയും ചെയ്യുന്ന ഒരു യുവ അഭിഭാഷക ഹാ ജേ യിയാണ് നമ്മുടെ നായിക. ഒരിക്കൽ ഒരു വിചാരണയ്ക്കിടെ തെറ്റായ ഒരു വിധിയുടെ പേരിൽ ഹാ ജേ യി ഒരു ജഡ്ജിയെ തല്ലാൻ ഇടയായി. എന്നാൽ ഈ സംഭവം മൂലം ഹാ ജേ യിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നു.
ഇവർ രണ്ടുപേരും ഒരു സീനിയർ ജഡ്‌ജി ഉൾപ്പെട്ട ഒരു കേസിൽ എതിപ്പെടുകയും നീതിക്കുവേണ്ടി പോരാടുന്നതുമാണ് സീരീസിലെ കഥ. ആകെ 16 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments