Search This Blog

Wednesday, March 23, 2022

thumbnail

Henry Portrait of a Serial Killer (1976)

ലോകം കണ്ട കൊടും  ഭീകരനായ സീരിയൽ കില്ലർ ആണ് അയാൾ. ഹെൻറി ലീ ലൂക്കാസ്. മൂവായിരത്തോളം പേരുടെ കൊലപാതകകേസുകളിൽ പോലീസ് അയാളെ ചോദ്യം ചെയ്തിട്ടുണ്ട്. 
അതിൽ അറുന്നൂറോളം കൊലപാതകങ്ങൾ അയാൾ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. 1975 മുതൽ 1983 വരെ വളരെ സമൃദ്ധമായ രീതിയിൽ 600 ലധികം ആളുകളെയാണ് ഇയാൾ അമേരിക്കയിൽ കൊലപ്പെടുത്തിയത്.
കൂടുതലും അയാളുടെ ഇരകൾ നിരപരാധിയായ സ്ത്രീകളായിരുന്നു. ചെറുപ്പകാലത്ത് അയാളുടെ അമ്മയിൽനിന്ന് ഉണ്ടായ ദുരനുഭവങ്ങൾ ആണ് അയാൾ കൊലപാതകിയാകാൻ കാരണമെന്നു പോലീസ് കരുതുന്നു. ഈ സിനിമയിൽ  നിങ്ങളെ പിടിച്ചിരിക്കുന്ന അല്ലെങ്കിൽ ത്രില്ലടിപ്പിക്കുന്ന സീനുകൾ ഒന്നുമില്ല. 
മറിച്ച് ലോകം കണ്ട ഏറ്റവും വലിയ സീരിയൽ കില്ലറുടെ യഥാർത്ഥ കഥയാണ് സിനിമയാക്കി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ നിരവധി blood, violence സീനുകൾ സിനിമയിലുണ്ട്. X റേറ്റഡ് ആണ് സിനിമ. കാണുമ്പോൾ മുൻകരുതൽ എടുക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments