പട്രീഷ്യ ഹൈസ്മിത്ത് എഴുതിയ ഡീപ് വാട്ടർ എന്ന ഇറോടിക് നോവലിനെ അടിസ്ഥാനമാക്കി അഡ്രിയാൻ ലൈൻ സംവിധാനം ചെയ്ത സിനിമ. ബെൻ അഫ്ലെക്കും അന ഡി അർമാസുമാണ് പ്രധാനകഥാപ്രത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹമോചനം ഒഴിവാക്കാനായി ഭാര്യയെ മറ്റൊരാളുമായിഉള്ള അവിഹിത ബന്ധത്തിന് അനുമതി നൽകുന്ന സൽസ്വഭാവിയായ ഭർത്താവ്. എന്നാൽ പിന്നീട് തന്റെ കാമുകന്മാർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുമ്പോൾ ഭർത്താവ് ആണ് അതിനു പിന്നിലെന്ന് ഭാര്യ സംശയിക്കുന്നു. ഇതാണ് സിനിമയുടെ കഥ.
#Verdict
2022 ൽ കണ്ട ഏറ്റവും ഏറ്റവും മോശം സിനിമയാണിത്. ത്രില്ലർ സിനിമകൾക്ക് പേര് കേട്ട അഡ്രിയാൻ ലൈൻ 20 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത സിനിമയാണ്.
അതിൻറെ ഒരു ഗുണവും സിനിമയിൽ കാണാൻ കഴിയില്ല. എത്ര മോശം സിനിമയാണെങ്കിലും അതിനൊരു പോസിറ്റീവെങ്കിലും കാണും. ഈ സിനിമയിൽ അങ്ങനെ ഒന്നുമില്ല. Rating:1/10
Subscribe by Email
Follow Updates Articles from This Blog via Email
No Comments