Search This Blog

Sunday, February 20, 2022

thumbnail

THE DEVIL JUDGE (2021)

ആദ്യ എപ്പിസോഡ് മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ കൊറിയൻ സീരീസ്. നമുക്കുചുറ്റുമുള്ള നിയമവിവസ്ഥയിൽ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നത് സ്ഥിരമായ ഒരു കാഴ്ചയാണ്. 
ഇവിടെയാണ് സീരീസിലുള്ള കോടതികൾ വ്യക്തമാകുന്നത്. ഇവിടെ കോടത്തിനടപടികൾ ഓപ്പൺ കോർട്ടിലാണ് നടക്കുന്നത്. ജനങ്ങൾക്ക് തൽസമയം വിചാരണ കാണാം. ജനങ്ങളുടെ കോടതി എന്നാണ് ഇത്തരം കോടതികൾ അറിയപ്പെടുന്നത്. 
ഈ കോടതിയിലെ ഒരു ജഡ്ജിയാണ് കാങ് യോ-ഹാൻ. നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള ക്രൂരമായ ശിക്ഷാരീതികളാണ് ഇയാൾ ഈ കോടതിയിൽ നടപ്പാക്കുന്നത്. ഇയാൾക്കെതിരെ ചില ക്രിമിനൽ സംഘടനകൾ നടത്തുന്ന ഗൂഢാലോചനയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സീരിസ്.
തുടക്കം മുതൽ അവസാനം വരെ ത്രില്ലടിച്ചു കാണാവുന്ന ഈ സീരീസിൽ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നിരവധി ട്വിസ്റ്റുകളുമുണ്ട്. ആകെ 16 എപ്പിസോസുകൾ ഉണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments