കേൾവിശക്തിയും കാഴ്ചശക്തിയും ഇല്ലാത്ത അംഗവൈകല്യം അനുഭവിക്കുന്ന കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ. അവിടേക്ക് അധ്യാപകനായി ഇൻ ഹോ എത്തുന്നു. എന്നാൽ അവിടെയുള്ള കുട്ടികളുടെ പെരുമാറ്റത്തിലും മറ്റും അസ്വാഭാവികത ഇൻ ഹോ കാണാൻ ഇടയായി.
അങ്ങനെ ആ ഞെട്ടിക്കുന്ന സത്യം ഇൻ ഹോ മനസ്സിലാക്കി. ഈ സ്കൂളിലെ അംഗം വൈകല്യമുള്ള കുട്ടികളെ അവിടുത്തെ അധ്യാപകരും ഒരു അധികാരികളും ചേർന്ന് പതിറ്റാണ്ടുകളായി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സ്കൂളിനിന്നും രക്ഷപ്പെടുത്തിയ കുറച്ചു കുട്ടികളെയും സാക്ഷികളുടെയും സഹായത്താൽ ഇൻ ഹോ ഈ സ്കൂൾ മാനേജ്മെന്റിനെതിരെ നിയമപോരാട്ടം നടത്തി. തുടർന്ന് നടക്കുന്ന അന്വേഷണങ്ങളുടെയും കോടതി നടപടികളുടെയും കഥയാണ് ഈ സിനിമ.
എന്നാൽ ദക്ഷിണ കൊറിയയിൽ നിലനിന്നിരുന്ന സ്റ്റാച്യു ഓഫ് ലിമിറ്റേഷൻസ് ( ഒരു പ്രതി കുറ്റം ചെയ്തു 25 വർഷങ്ങൾക്കകം തെളിയിക്കപ്പെടാതെ പോയാൽ അതു നിലനിൽക്കില്ല) എന്ന നിയമം മൂലം അവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. കൊറിയയിൽ വൻ കോളിളക്കം സൃഷ്ടിച്ച ഈ സിനിമ അന്താരാഷ്ട്ര ശ്രദ്ധയും പിടുച്ചുപറ്റി.
ജനങ്ങളുടെ പ്രതിഷേധം മൂലം പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പഴഞ്ചൻ നിയമം കൊറിയൻ സർക്കാർ പിൻവലിച്ചു. എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.
Subscribe by Email
Follow Updates Articles from This Blog via Email
No Comments