Search This Blog

Thursday, February 3, 2022

thumbnail

PLANET OF THE APES (1968)

പ്ലാനറ്റ് ഓഫ് ദി apes എന്നു കേൾക്കുമ്പോൾ ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് 2011 മുതൽ 2017 വരെ പുറത്തിറങ്ങിയ നാലു സിനിമകളാണ്. 
2001 ൽ ഇറങ്ങിയ ഒരു സിനിമയും എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ 2011 ലെ പ്ലാനറ്റ് ഓഫ് apes സിനിമ സീരിസിനേക്കാളും കഥയിലും ആസ്വാദനത്തിലും മുന്നിൽ നിൽക്കുന്ന പ്ലാനറ്റ് ഓഫ് apes എന്ന ഒർജിനൽ സിനിമ പരമ്പര റിലീസായത്  1968  ലാണ്
അഞ്ച് സിനിമകളാണ് ഈ പരമ്പരയിൽ പുറത്തിറക്കിയിട്ടുള്ളത്. സിനിമയുടെ ക്വാളിറ്റികുറവ് കൊണ്ടോ cgi കൊണ്ടോ പലരും ഈ സിനിമകൾ കാണാറില്ല. എന്നാൽ 1968 ൽ ഇറങ്ങിയ ഒരു സിനിമ എന്ന രീതിയിൽ സമീപിച്ചാൽ 2011 ൽ ഇറങ്ങിയ സിനിമ-പരമ്പരയേകാലും കാണുന്ന പ്രേക്ഷകർക്ക് ഇഷ്ടപ്പെടും.
ഒരിക്കലും 2011 ഇൽ ഇറങ്ങിയ സീരീസിൽ സിനിമയുടെ പേരുപോലെ apes ലോകം അടക്കുവാഴുന്നതിനെ പറയുന്നില്ല. എന്നാൽ 1968 ൽ പുറത്തിറങ്ങിയ ഒറിജിനൽ പരമ്പരയിൽ ഇത് വ്യക്തമായി നമുക്ക് കാണിച്ചു തരുന്നുണ്ട്. അതുപോലെ ടൈം ട്രാവലും ഒക്കെ ഉള്ള ഒരു അടിപൊളി സിനിമ പരമ്പരയാണ് 1968 പുറത്തിറങ്ങിയ ഒർജിനൽ പ്ലാനറ്റ് ഓഫ് ദി apes സിനിമ. കണ്ടവർ അഭിപ്രായം പറയുക.
കാണേണ്ട ഓർഡർ:
1.Planet of the Apes (1968)
2.Beneath the Planet of the Apes (1970)
3.Escape from the Planet of the Apes (1971)
4.Conquest of the Planet of the Apes (1972)
5.Battle for the Planet of the Apes (1973)

Subscribe by Email

Follow Updates Articles from This Blog via Email

No Comments