Search This Blog

Wednesday, February 16, 2022

thumbnail

FORGOTTEN (2017)

ട്വിസ്റ് എന്നു പറഞ്ഞാൽ കണ്ടറിയേണ്ട ഒരു കൊറിയൻ സിനിമ. ജിൻ-സിയോക്ക് എന്ന യുവാവ് തന്റെ അമ്മയ്ക്കും പിതാവിനും മൂത്ത സഹോദരൻ യൂ-സിയോക്കിനുമൊപ്പം ഒരു പുതിയ വീട്ടിലേക്ക് താമസം മാറുന്നു. 
ഒരു ദിവസം പുറത്തുപോയ യൂ-സിയോക്കിനെ ആരൊക്കെയോ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്ന യൂ-സിയോക്കിനു യാതൊന്നും ഓർമയില്ല. സഹോദരൻറെ പെരുമാറ്റവും മാതാപിതാക്കളുടെ പെരുമാറ്റവും ഒക്കെ ജിൻ-സിയോക്കിനെ സംശയിപ്പിക്കുന്നു. 
അവന്റെ മനസ്സിലേക്ക് ഒരുപാട് ചോദ്യങ്ങൾ വരുന്നു. പിന്നീട് കഥ അങ്ങോട്ട് ഒരു പോക്കാണ്. ഒരു ഹൊറർ മൂവി എന്ന നിലയിൽ ഈ സിനിമ കാണാനിരുന്ന എന്നെ ഇതിലെ ട്വിസ്റ്റുകൾ ആണ് ശരിക്കും ഞെട്ടിച്ചത്. നമുക്ക് ഒരു രീതിയിലും ഇതിന്റെ സ്റ്റോറി predict ചെയ്യാൻ സാധിക്കില്ല. 
ഒരു ട്വിസ്റ്റിന്റെ ഷോക്ക് മാറുമ്പോൾ ദേ വരുന്നു അടുത്ത ട്വിസ്റ്. ഇനിയും കാണാത്തവർ ഉണ്ടേൽ ഉടൻ തന്നെ കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments