Search This Blog

Friday, February 25, 2022

thumbnail

GRID (2022)

ഈ വർഷം പുറത്തിറങ്ങിയ ഒരു കിടിലൻ കൊറിയൻ മിസ്റ്ററി ത്രില്ലർ സീരീസ്. വർഷം 1997 സൂര്യനിൽ നിന്നും വരുന്ന അതിശക്തമായ രശ്മികളാൽ ഭൂമിയിൽ സർവ്വ നാശം സംഭവിക്കുമെന്ന അവസ്ഥ. 
ഭൂമിക്ക് ചുറ്റും ഒരു GRID  അറിയപ്പെടുന്ന ഒരു രക്ഷാകവചം നിർമിക്കാൻ കൊറിയൻ സർക്കാർ തീരുമാനിക്കുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു. എന്നാൽ 1997 ൽ അന്നത്തെ മനുഷ്യരാശിക്ക് എത്തിപ്പെടാനാവാത്ത സാങ്കേതികവിദ്യകൊണ്ട് grid നിർമാണത്തിന് ചുമതലവഹിചിരുന്ന വനിതയെ പിന്നീട് കാണാതായി.
കൊറിയക്കാർ ദി ghost എന്നു വിളിച്ച  അവർ അനുഗ്രഹ ജീവി ആണോ അതോ ടൈം ട്രാവൽ ചെയ്തുവന്ന ആളാണോ ഇന്നും ദുരൂഹമായി തുടരുന്നു. എന്നാൽ 2021 ൽ ആ ghost വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇത്തവണ അവർ പോലീസിൻറെ കണ്മുമ്പിൽ നിന്നും രക്ഷപ്പെട്ട ഒരു സീരിയൽ കില്ലറെ രക്ഷപെടാൻ സഹായിക്കുന്നു. 
ആരാണ് ഈ ghost എന്നു വിളിക്കുന്ന യുവതി? ഒരിക്കൽ മനുഷ്യരാശിയെ മുഴുവൻ സംരക്ഷിച്ച അവർ എന്തിനാണ് ഇപ്പോൾ 24 വർഷങ്ങൾക്കു ശേഷം സീരിയൽ കില്ലറെ സഹായിക്കുന്നത്? വളരെ ഫാസ്റ്റായി കഥ പറഞ്ഞു പോകുന്ന സീരീസിൽ രണ്ട് എപ്പിസോഡുകളാണ്  റീലീസായത്.
ആകെ 10 എപ്പിസോഡുകൾ ഉണ്ട്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments